കേരള മുസ്‌ലിം ജമാഅത്ത് 5000 ബോട്ടിൽ കുടി വെള്ളം വിതരണം ചെയ്‌തു

By Desk Reporter, Malabar News
Kerala Muslim Jamaat distributed 5000 bottle drinking water
Ajwa Travels

കോഴിക്കോട്: മെഡിക്കൽ കോളേജിൽ സേവനം ചെയ്യുന്ന എസ്‌വൈഎസിന് കീഴിലുള്ള ‘സഹായി വാദിസലാം’ എന്ന സംഘടന നടത്തുന്ന ഇഫ്‌താറിലേക്കും,  രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഉപയോഗിക്കാനുമായി 5000 ബോട്ടിൽ കുടിവെള്ളം നൽകി കൊയിലാണ്ടി സോൺ കേരള മുസ്‌ലിം ജമാഅത്ത് മാതൃകയായി. ‘സഹായി വാദിസലാം’ നടത്തുന്ന 30 ദിവസത്തെ ഇഫ്‌താറിലേക്ക് ആവശ്യം വരുന്ന ഈത്തപ്പഴവും ഇവർ നേരത്തെ നൽകിയിരുന്നു.

കേരള മുസ്‌ലിം ജമാഅത്ത് കൊയിലാണ്ടി സോൺ ക്ഷേമകാര്യ സെക്രട്ടറി കമ്മന ഉമർഹാജിയിൽ നിന്ന് ‘സഹായി വാദിസലാം’ ജനറൽ സെക്രട്ടറി കെഎ നാസർ ചെറുവാടി വാട്ടർ ബോട്ടിലുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ സഹായി ഡയറ്കടർ കെ അബ്‌ദുല്ല സഅദി, ബിപി സിദ്ദീഖ് ഹാജി, ബഷീർ മുസ്‌ലിയാർ ചെറുപ്പ, സമദ് സഖാഫി മായനാട്, അബ്‌ദുൽമജീദ് സിപി, സിറാജ് പയ്യോളി, ശംസുദ്ധീൻ പെരുവയൽ തുടങ്ങിയവർ സംബന്ധിച്ചു.

Most Read: കോവിഡിനെ തോൽപ്പിക്കാൻ ‘മാസ്‌ക്’; ശരിയായി ധരിക്കാൻ അറിയേണ്ടതെല്ലാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE