പ്ളസ് വൺ പരീക്ഷക്ക് സംസ്‌ഥാനം സജ്‌ജം; സുപ്രീം കോടതിയിൽ സർക്കാർ

By Team Member, Malabar News
Plus One Exam
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ പൂർണമായും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്ളസ് വൺ പരീക്ഷകൾ നടത്താൻ തയ്യാറാണെന്ന് സുപ്രീം കോടതിയിൽ വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. പരീക്ഷകൾ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

അതേസമയം തന്നെ കോവിഡ് വ്യാപന സമയത്ത് സംസ്‌ഥാനത്ത് നടത്തിയ എസ്എസ്എൽസി പരീക്ഷയും, പ്ളസ് 2 പരീക്ഷയും സത്യവാങ്മൂലത്തിൽ ചൂണ്ടി കാണിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കി. പ്ളസ് വൺ പരീക്ഷകൾ സംബന്ധിച്ച കേസ് മറ്റന്നാളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

Read also: കെവി അബ്‌ദുൽ നാസറിന് ‘ഗോൾഡൻ വിസ’; മലബാറിൽ നിന്നുള്ള ആഗോള ട്രാവൽ വ്യവസായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE