കെവി അബ്‌ദുൽ നാസറിന് ‘ഗോൾഡൻ വിസ’; മലബാറിൽ നിന്നുള്ള ആഗോള ട്രാവൽ വ്യവസായി

By PR Sumeran, Special Correspondent
  • Follow author on
KV Abdul Nazar _ Golden Visa Holder
Ajwa Travels

മലപ്പുറം: മലബാറിന്റ അഭിമാനമായി വളർന്ന ലോകോത്തര ട്രാവൽ വ്യവസായ ഗ്രൂപ്പ് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ചെയർമാൻ കെവി അബ്‌ദുൽ നാസറിന് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു.

നാലുപതിറ്റാണ്ട് മുൻപ് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ നിന്ന് ട്രാവൽ വ്യവസായ രംഗത്ത് എത്തിയ അബ്‌ദുൽ നാസറിന് 150ലധികം രാജ്യങ്ങളിലേക്കുള്ള ട്രാവൽ നെറ്റ് വർക് വളർത്തിയെടുക്കാനും സ്‌ഥിരതയുള്ള വളർച്ച നേടാനും സാധിച്ച അപൂർവം ട്രാവൽ സംരംഭകരിൽ ഒരാളാണ്.

വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകൾ, ദീർഘകാല ട്രാവൽ വ്യവസായ പാരമ്പര്യം, യൂഎഇയിലെ നിക്ഷേപങ്ങൾ എന്നിവ പരിഗണിച്ചാണ് ഇദ്ദേഹത്തിന് ഗോൾഡൻ വിസ ലഭിച്ചത്. പൊന്നാനിയുടെ സാമ്പത്തിക സാമൂഹിക വളർച്ചക്കും ആയിരകണക്കിന് സ്വദേശികൾക്ക് ജോലിനൽകാനും ഇദ്ദേഹത്തിന്റെ സംരംഭത്തിന് സാധിച്ചിട്ടുണ്ട്.

ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളിയും പൊന്നാനിക്കാരനുമാണ് അബ്‌ദുൽ നാസർ. പ്രമുഖമലയാളികളായ മമ്മൂട്ടി, മോഹന്‍ലാൽ, ടൊവിനോ തോമസ് തുടങ്ങിയവർക്കും യുഎഇയുടെ ഗോള്‍ഡന്‍ വിസ മുൻപ് ലഭിച്ചിരുന്നു. യുഎഇയുടെ ആദരത്തിന്, ഭരണാധികാരികൾക്ക് നന്ദിപറയുന്നതായി  അബ്‌ദുൽ നാസർ അറിയിച്ചു.

Most Read: വെറുപ്പിന്റെ രാഷ്‌ട്രീയം പ്രചരിപ്പിക്കാൻ അൾത്താര ഉപയോഗിക്കരുത്; ഗീവർഗീസ് മാർ കൂറിലോസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE