‘കേരളം സുരക്ഷിത ഭക്ഷണ ഇടം’; ഫെബ്രുവരി ഒന്ന് മുതൽ പരിശോധനകൾ ശക്‌തമാക്കും

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ പുറമെ, ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരും പരിശോധനകളുടെ ഭാഗമാകും. ഹെൽത്ത് ഇൻസ്‌പെക്‌ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കും. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാതെ സ്‌ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.

By Trainee Reporter, Malabar News
'Kerala Safe Food Space'; The checks will be intensified from February 1
Ajwa Travels

തിരുവനന്തപുരം: ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ഫെബ്രുവരി ഒന്ന് മുതൽ സംസ്‌ഥാനത്ത്‌ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം, ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്‌തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ ഉൾപ്പടെയുള്ള ഭക്ഷ്യ സ്‌ഥാപനങ്ങളിലെ പൊതുശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ പുറമെ, ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരും പരിശോധനകളുടെ ഭാഗമാകും. ഹെൽത്ത് ഇൻസ്‌പെക്‌ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കും. ഇതുസംബന്ധിച്ച മാർഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കും. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാതെ സ്‌ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.

അതേസമയം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സുരക്ഷിത ഭക്ഷണമാണ് വിളമ്പുന്നതെന്ന് ഓരോ സ്‌ഥാപനവും ഉറപ്പ് വരുത്തണം. ഓരോ തദ്ദേശ സ്‌ഥാപന പരിധിയിലും ആരോഗ്യവകുപ്പിന് കീഴിൽ ഹെൽത്ത് ഇൻസ്‌പെക്‌ടറോ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറോ ഉണ്ട്. ആ പ്രദേശത്തെ പൊതുജനാരോഗ്യം ഉറപ്പ് വരുത്തുന്നതിൽ ഹെൽത്ത് ഇൻസ്‌പെക്‌ടർമാർക്ക് പ്രധാന പങ്കുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഇടപെടാനും ആരോഗ്യവകുപ്പിന്റെ അറിയിച്ച് നടപടി സ്വീകരിക്കാനും ഇവർക്ക് അധികാരം ഉണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്‌ഥാനത്ത്‌ ആരോഗ്യവകുപ്പിന് കീഴിൽ 883 ഹെൽത്ത് ഇൻസ്‌പെക്‌ടർമാരും, 176 ഹെൽത്ത് സൂപ്പർവൈസർമാരും, 1813 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് ഒന്നും, 1813 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് രണ്ടുമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ 160ഓളം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥരും ഉണ്ട്. ഇവരുടെ സഹായം കൂടിയാകുമ്പോൾ ഭക്ഷ്യസ്‌ഥാപനങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്താനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

Most Read: ‘ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ’; തന്നെ ‘ഹിന്ദു’ എന്ന് വിളിക്കണമെന്ന് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE