കൊടകര കുഴൽപ്പണ കേസ്; ഇഡി അന്വേഷണം വേണമെന്ന ഹരജി ഇന്ന് പരിഗണിക്കും

By Syndicated , Malabar News
Kodakara hawala case
Representational Image
Ajwa Travels

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂരാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്തർ സംസ്‌ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ്‌ കണ്ടെത്താൻ ഇഡി അന്വേഷണം ആവശ്യമാണെന്ന് ഹരജിയിൽ പറയുന്നു.

സംഭവത്തിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസിൽ അന്വേഷണത്തിന് മടിക്കുന്നത് ദുരൂഹമാണെന്നും ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു.

കേസില്‍ ഇന്ന് ഇഡി തങ്ങളുടെ നിലപാട് അറിയിച്ചേക്കും. നിലവില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ തങ്ങളുടെ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ഇഡിക്കുള്ളത്.

Read also: കാലവർഷം ശക്‌തമാകുന്നു; സംസ്‌ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE