ഹലാൽ വിവാദം; മതമൈത്രി തകര്‍ക്കാനാണ് ശ്രമമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

By Web Desk, Malabar News
Kodiyeri-Balakrishnan
Ajwa Travels

തിരുവനന്തപുരം: കേരളീയ സമൂഹത്തെ മതപരമായി ചേരിതിരിക്കാൻ ആർഎസ്എസ് ശ്രമമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍. വിവാദമുണ്ടാക്കി മതമൈത്രി തകര്‍ക്കാനാണ് നീക്കം. ഇത് അനുവദിക്കില്ലെന്ന് കോടിയേരി പറഞ്ഞു.

‘മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി മറ്റ് സംസ്‌ഥാനങ്ങളില്‍ നടത്താറുണ്ട്. കേരളത്തിലത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നാണ് ഇത് കാണിക്കുന്നത്. പൊതുസമൂഹം അതിനെതിരാണെന്ന് വന്നപ്പോള്‍ സംസ്‌ഥാന നേതൃത്വം അതിനെ തള്ളിക്കളഞ്ഞു.

അത്തരം നിലപാടുകള്‍ക്ക് പ്രോൽസാഹനം കൊടുക്കുന്ന നില ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. അത് കേരളീയ സമൂഹത്തിലെ മതമൈത്രി തകര്‍ക്കുന്ന സ്‌ഥിതിയിലേക്ക് എത്തിച്ചേരും. മതമൈത്രി തകര്‍ക്കാനുള്ള നീക്കം കേരളീയ സമൂഹം അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല’- കോടിയേരി പറഞ്ഞു.

ഹലാൽ വിഷയത്തിൽ ബിജെപിക്ക് തന്നെ വ്യക്‌തമായ ഒരു നിലപാടില്ല. പല തരത്തിലുള്ള പ്രചാരണങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. കേരളത്തിലിത് വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.

Entertainment News: വിജയ് സേതുപതിയുടെ ‘കടൈസി വിവസായി’; ട്രെയ്‌ലർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE