കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. സംഭവത്തിൽ കൂട്ടബലാൽസംഗ സാധ്യത തള്ളിയിരിക്കുകയാണ് സിബിഐ. ലഭ്യമായ തെളിവുകൾ പ്രകാരം കൊൽക്കത്ത പോലീസ് അറസ്‌റ്റ് ചെയ്‌ത പ്രതി സഞ്‌ജയ് റോയ് ഒറ്റക്കാണ് കുറ്റം ചെയ്‌തിരിക്കുന്നതെന്നാണ് നിഗമനം.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നുമാണ് വിവരം. പ്രതിയിൽ നിന്ന് ശേഖരിച്ച ഡിഎൻഎ ഡെൽഹി എയിംസിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ അന്തിമ റിപ്പോർട് എത്തിയാൽ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കും. പത്ത് നുണപരിശോധനകളും നൂറിലേറെ മൊഴികളും ഇതുവരെ സിബിഐ റെക്കോർഡ് ചെയ്‌തിട്ടുണ്ട്.
ഇതിൽ ആശുപത്രിയുടെ മുൻ മേധാവി സന്ദീപ് ഘോഷിന്റെതും ഉൾപ്പെടും. ഇദ്ദേഹത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്‌റ്റ് ചെയ്‌തിരിക്കുകയാണ്. ഇന്ന് രാവിലെ സന്ദീപ് ഘോഷിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളിപ്പിച്ചെന്ന കേസും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി