കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിൽ കോവിഡ് വ്യാപനം രൂക്ഷം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മേപ്പയൂരിൽ പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ പഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിൽ മൊത്തം 332 പേർക്കാണ് കോവിഡ് പോസിറ്റിവ് സ്‌ഥിരീകരിച്ചത്. പഞ്ചായത്തിലെ ചങ്ങരംകുളം വാർഡിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്. 41 രോഗികളാണ് ഈ വാർഡിൽ ഉള്ളത്.
മേപ്പയൂർ ടൗൺ- വാർഡ് എട്ട്, മേപ്പയൂർ- വാർഡ് മൂന്ന്, കായലോട്-വാർഡ് ഏഴ്, ചങ്ങരംവെള്ളി-വാർഡ് ആറ്, നരിക്കോട്- വാർഡ് 12, വിളയാട്ടൂർ-വാർഡ് 16 എന്നീ വാർഡുകളാണ് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഈ വാർഡുകൾക്ക് അകത്തേക്കും യാത്ര കർശനമായി തടയും. കൂടാതെ മേഖലയിൽ വീടുകൾ തോറും കയറി നിരീക്ഷണം നടത്താനും നടപടിയായി. ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരെയാണ് വീടുകൾ കയറിയുള്ള നിരീക്ഷണത്തിനായി ചുമതലപെടുത്തിയിരിക്കുന്നത്.
നിരീക്ഷണം നടത്തി പത്ത് ദിവസത്തിനുള്ളിൽ അത് പൂർത്തിയാക്കി റിപ്പോർട് നൽകാനും കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്‌ടർ സിപി സതീഷിനെ ചുമതലപ്പെടുത്തി. ഓരോ വീട്ടിലും കോവിഡ് രോഗികൾ ഉണ്ടോ, ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളുമായി സമ്പർക്കത്തിൽ വരാതെ ക്വാറന്റെയ്ൻ പാലിക്കുന്നുന്നുണ്ടോ എന്നീ കാര്യങ്ങൾ ഉറപ്പുവരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
Read Also: പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി ഒരു ബോംബ് കഥ