കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; പട്ടികയിൽ 56 അംഗങ്ങൾ

By Web Desk, Malabar News
KPCC List
Ajwa Travels

ഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. 56 അം​ഗ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ നാല് വൈസ് പ്രസിഡണ്ടുമാരാണ് ഉള്ളത്. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. സ്‌ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡണ്ടുമാരും എംപിമാരും എംഎൽഎമാരും എക്‌സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാക്കൾ ആകും.

വിടി ബൽറാം, എൻ ശക്‌തൻ, വിപി സജീന്ദ്രൻ, വിജെ പൗലോസ് എന്നിവർ വൈസ് പ്രസിഡണ്ടുമാരാകും. വൈസ് പ്രസിഡണ്ടുമാരിൽ വനിതകൾ ഇല്ല. പ്രതാപചന്ദ്രൻ ട്രഷറർ ആകും. ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേർ മാത്രമാണ് വനിതകൾ. ദീപ്‌തി മേരി വർഗീസും, അലിപ്പറ്റ ജമീലയും, കെഎ തുളസിയും ആണ് ജനറൽ സെക്രട്ടറിമാരിലെ വനിതകൾ.

പദ്‌മജ വേണുഗോപാലിനെ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തി. ഡോ. പി ആർ സോന ആണ് നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു വനിത. അനിൽ അക്കര, ജ്യോതികുമാർ ചാമക്കാല, ഡി സുഗതൻ എന്നിവരെയും നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിമതസ്വരം ഉയർത്തിയ എവി ​ഗോപിനാഥിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. 51 പേർ മാത്രം ഉണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. 325 അംഗ പട്ടികയാണ് 56 ആക്കിയത്. 42 ജനറൽ സെക്രട്ടറിമാർ ഉണ്ടായിരുന്നത് 23 ആക്കി ചുരുക്കി. 12 വൈസ് പ്രസിഡണ്ടുമാർ ഉണ്ടായിരുന്നത് 4 ആക്കി.

Also Read: ‘മഴ മുന്നറിയിപ്പുകൾ വൈകിയിട്ടില്ല’; ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE