ശമ്പള പരിഷ്‌കരണം; കെഎസ്ആർടിസി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക്

By Team Member, Malabar News
KSRTC salary issue
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്‌ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ്. ശമ്പളപരിഷ്‌കരണം വേഗത്തില്‍ നടപ്പിലാക്കണമെന്നും കെ സ്വിഫ്റ്റ് ഉപേക്ഷിക്കണമെന്നുമാണ് ടിഡിഎഫ് മുന്നോട്ടുവെക്കുന്ന ആവശ്യം.

ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ടിഡിഎഫ് കഴിഞ്ഞ ആഴ്‌ച നടത്തിയ ദ്വിദിന പണിമുടക്കിലും പങ്കെടുത്തിരുന്നു. എന്നാൽ സർക്കാർ അവഗണന തുടർന്നാൽ അനിശ്‌ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 9.4 കോടി രൂപയാണ് രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്‌ടം ഉണ്ടായത്.

ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടരുമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. കൂടാതെ ഡയസ്‌നോണിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

Read also: കിഫ്‌ബി; ആരോപണങ്ങൾ നിയമസഭ തള്ളിയത്, സിഎജിക്കെതിരെ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE