ആകാംക്ഷ നിറച്ച് ‘കുറുപ്പ്’; ടീസറിന് ഉഗ്രൻ വരവേൽപ്പ്

By Staff Reporter, Malabar News
kurup movie

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറുപ്പി’ന്റെ ടീസർ പുറത്തിറങ്ങി. മെയ് 28ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ദുൽഖർ സൽമാന്റെ തന്നെ വേഫെറർ ഫിലിംസും എം സ്‌റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘കുറുപ്പ്’. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയുടെ മുടക്കുമുതൽ 35 കോടിയാണ്.

ശോഭിത ധുലിപാല നായികയാകുന്ന ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്‌മി, ശിവജിത് പദ്‌മനാഭൻ തുടങ്ങിയവരും വേഷമിടുന്നു.

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഡാനിയേൽ സായൂജ് നായരും കെഎസ് അരവിന്ദും ചേർന്നാണ് തയാറാക്കിയത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് സുഷിൻ ശ്യാമാണ്. ക്രിയേറ്റീവ് ഡയറക്‌ടറായി വിനി വിശ്വലാലും ‘കുറുപ്പി’ന് പിന്നിലുണ്ട്. വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ വിനീഷ് ബംഗ്ളാനാണ്.

മറ്റ് അണിയറ പ്രവർത്തകർ: ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ- വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ്- റോനെക്‌സ് സേവ്യർ, കോസ്‌റ്റ്യൂം പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പിആർഒ- ആതിര ദിൽജിത്ത്, സ്‌റ്റിൽസ്- ഷുഹൈബ് എ.

Read Also: സാംസ്‌കാരിക ഫാസിസം; ‘ബിരിയാണി’ പ്രദര്‍ശിപ്പിക്കില്ലെന്ന് ആന്റണി പെരുമ്പാവൂരിന്റെ ‘ആശിർവാദ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE