സാംസ്‌കാരിക ഫാസിസം; ‘ബിരിയാണി’ പ്രദര്‍ശിപ്പിക്കില്ലെന്ന് ആന്റണി പെരുമ്പാവൂരിന്റെ ‘ആശിർവാദ്’

By Staff Reporter, Malabar News
MalabarNews_ biriyani poster
Ajwa Travels

കോഴിക്കോട്: ദേശീയ അന്തർദേശീയ പുരസ്‍കാരങ്ങൾ നേടിയ ചിത്രമായ ‘ബിരിയാണി’ ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്‌ഥതയിലുള്ള ആശിർവാദ് സിനിമാസിന്റെ കോഴിക്കോടുള്ള ആർപി മാളിൽ പ്രദർശിപ്പിക്കുവാൻ അനുവദിക്കുന്നില്ലെന്ന് സംവിധായകൻ സജിൻ ബാബു.

സിനിമയിൽ സെക്ഷ്വൽ സീനുകൾ കൂടുതലായതാണ് തിയേറ്ററുമായി ബന്ധപ്പെട്ടപ്പോൾ മാനേജർ പറഞ്ഞതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സജിൻ ബാബു വ്യക്‌തമാക്കി.


രാജ്യത്തെ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റോടുകൂടി ക്ളിയർ ചെയ്‌ത സിനിമ പ്രദർശിപ്പിക്കില്ലെങ്കിൽ ആദ്യമേ പറയേണ്ടതായിരുന്നു എന്നും സജിൻ ബാബു ചൂണ്ടിക്കാണിച്ചു. രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്‌ത്‌ പോസ്‌റ്റർ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്‌തതിന് ശേഷമാണ് സിനിമ പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചതെന്നും സജിൻ ബാബു പറയുന്നു.

സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ‘ബിരിയാണി’ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു . യുഎഎൻ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കനി കുസൃതി, ഷൈലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് യുവ മുസ്‌ലിം സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്.

Read Also: ദരിദ്ര ബ്രാഹ്‌മണനും രാജ്യദ്രോഹി മുസ്‌ലിമും; ‘പുകസ’യുടെ വിവാദ ഹൃസ്വചിത്രങ്ങൾ പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE