‘മത സൗഹാർദം കാത്തു സൂക്ഷിക്കണം’; കർദ്ദിനാൾ മാർ ക്ളിമിസ്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പരാമർശം തള്ളി കർദ്ദിനാൾ മാർ ക്ളിമിസ്. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ മത മേലധക്ഷ്യൻമാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അഭിപ്രായ പ്രകടനം.

ദീപികയിൽ വന്ന ലേഖനങ്ങളെയും അദ്ദേഹം പിന്തുണച്ചില്ല. കത്തോലിക്ക സഭ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും സംഘടനകൾ നിലപാട് എടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. മത സൗഹാർദം കാത്തു സൂക്ഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ചേർന്നത് പോലുള്ള പ്ളാറ്റ്‌ഫോമുകൾ ആവശ്യമാണ്. മറ്റ് സമൂഹങ്ങൾക്ക് മുറിവേൽക്കാതിരിക്കാൻ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്‌താവനയുടെ പശ്‌ചാത്തലത്തിലാണ് ഈ യോഗം ചേർന്നത്. ചങ്ങനാശേരി ആർച്ച് ബിഷപ്പ് പങ്കെടുക്കുന്നതിൽ അസൗകര്യം അറിയിച്ചു. സർക്കാരിനോട് അറിയിച്ചല്ല യോഗം ചേർന്നത്. സർവ്വകക്ഷി യോഗം വിളിക്കണമെന്ന നിർദ്ദേശം സ്വാഗതാർഹമാണ്. പാണക്കാട് കുടുംബത്തിൽ നിന്ന് ഇത്ര ദൂരം യാത്ര ചെയ്‌ത്‌ മുനവറലി എത്തിയെന്ന് പറഞ്ഞ മാർ ക്ളിമിസ്, വരാതിരുന്നവരെ കുറിച്ചല്ല, വന്നവരെ പറ്റിയാണ് സംസാരിക്കേണ്ടതെന്നും പറഞ്ഞു.

Read Also: ഇന്ത്യയുടെ വാക്‌സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്റെയ്ൻ; പ്രതിഷേധവുമായി ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE