ഇന്ത്യയുടെ വാക്‌സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്റെയ്ൻ; പ്രതിഷേധവുമായി ശശി തരൂർ

By News Desk, Malabar News
Raid on Karthi Chidambaram's house; Shashi Tharoor says it is a violation of rights
Ajwa Travels

തിരുവനന്തപുരം: ഇന്ത്യയിൽ ഉൽപാദിപ്പിച്ച വാക്‌സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്റെയ്ൻ നിർബന്ധമാക്കിയതിന് എതിരെ പ്രതിഷേധവുമായി ശശി തരൂർ എംപി. ബ്രിട്ടന്റെ യാത്ര നിയന്ത്രണങ്ങൾ കാരണം തന്റെ പുസ്‌തകത്തിന്റെ യുകെ പതിപ്പിന്റെ പ്രകാശന ചടങ്ങിൽ നിന്ന് പിൻമാറേണ്ടി വന്നതിലുള്ള പ്രതിഷേധവും ശശി തരൂർ അറിയിച്ചു.

ബ്രിട്ടണിൽ അംഗീകരിച്ച വാക്‌സിനുകളുടെ പുതുക്കിയ പട്ടികയിൽ കോവാക്‌സിനും കൊവിഷീൽഡും ഇല്ലാത്തതിലാണ് ഇപ്പോള്‍ വിമർശനങ്ങൾ കനക്കുന്നത്. കോവിഷീൽഡിന്റേയോ കോവാക്‌സിന്റേയോ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറന്റെയ്ൻ നിർബന്ധമാണ്.

ബ്രിട്ടണിലെ ഓക്‌സ്‌ഫോർഡ്  സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ആസ്ട്രസെനക്കയുടെ വാക്‌സിൻ വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ ക്വാറന്റെയ്ൻ നിയമം ബാധകമല്ല.

ഇന്ത്യക്കാരായ വിദ്യാർഥികളും ബിസിനസുകാരും ഉൾപ്പടെ നിരവധിപേർ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടന്റെ തീരുമാനം വെല്ലുവിളിയാണ്. ഇന്ത്യയെ കൂടാതെ തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങളിൽ അതൃപ്‌തി അറിയിച്ചിട്ടുണ്ട്.

Must Read: സംസ്‌ഥാനത്ത് 90% ആളുകള്‍ക്കും ആദ്യഡോസ് വാക്‌സിൻ നൽകി; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE