കുവൈറ്റ് : രാജ്യത്തേക്ക് പ്രവാസികൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് കുവൈറ്റ് അധികൃതർ വ്യക്‌തമാക്കി. ഇന്ത്യ ഉൾപ്പടെയുള്ള 15 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് വ്യക്‌തമാക്കി കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ ഡയറക്‌ടറേറ്റ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശന വിലക്ക് തുടരുമെന്ന് വ്യക്‌തമാക്കി സിവില്‍ ഏഴിയേഷന്‍ ഡയറക്‌ടറേറ്റ് ജനറല്‍ രംഗത്ത് വന്നത്.
നിലവില്‍ ഫെബ്രുവരി ഏഴ് മുതല്‍ സ്വദേശികൾ അല്ലാത്ത ആളുകൾക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 72 മണിക്കൂറിനിടെ ഉള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിദേശികൾ ഹാജരാക്കണമെന്ന് സർക്കുലർ പുറത്തിറക്കിയത്. ഇതിന് പിന്നാലെ വിലക്ക് നീക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും, അറിയിപ്പുണ്ടാകുന്നത് വരെ വിദേശികള്‍ക്കുള്ള വിലക്ക് തുടരുമെന്ന് വ്യക്‌തമാക്കി ഇന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്‌ടറേറ്റ് ട്വീറ്റ് ചെയ്യുകയായിരുന്നു.
നിലവിൽ ഇന്ത്യക്ക് പുറമേ ബംഗ്ളാദേശ്, ശ്രീലങ്ക, നേപ്പാള്‍, തുര്‍ക്കി, ഫിലിപ്പൈന്‍സ്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ഈജിപ്‍ത്, ജോര്‍ദാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കുലർ പുറത്തിറക്കിയത്. അതിനൊപ്പം തന്നെ ജലദോഷം, തുമ്മല്‍, ഉയര്‍ന്ന താപനില, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ യാത്രക്കാർക്ക് ഉണ്ടാകരുതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
Read also : റമദാൻ; കോവിഡ് സുരക്ഷാ നിബന്ധനകൾ പ്രഖ്യാപിച്ച് യുഎഇ