ലഖിംപൂർ; ആശിഷ് മിശ്രയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

By Web Desk, Malabar News
ashish-mishra-lakhim-pur-case

ഡെൽഹി: ലഖിംപൂർ കർഷക കൊലപാതക കേസിൽ അറസ്‌റ്റിലായ ആശിഷ് മിശ്രയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ലഖിംപൂർ ഖേരി സെഷൻസ് കോടതിയിൽ ആശിഷ് മിശ്രയെ വീണ്ടും ഹാജരാക്കും. കസ്‌റ്റഡി നീട്ടി നൽകണമെന്ന് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടും.

ആശിഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളിലേക്കും എത്താമെന്നാണ് പോലീസ് കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ അങ്കിത് ദാസടക്കം അഞ്ച് പ്രതികളാണ് ഇതുവരെ ലഖിംപൂർ കർഷക കൊലപാതക കേസിൽ അറസ്‌റ്റിലായിട്ടുള്ളത്.

അതേസമയം അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ പ്രതിഷേധങ്ങൾ തുടരുകയാണ്. തിങ്കളാഴ്‌ച ട്രെയിൻ തടയൽ സമരം നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാവും രാജ്യവ്യാപകമായി ട്രെയിൻ തടയുക.

Kerala News: വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഓറഞ്ച് അലർട്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE