എംഎം മണിയുടെ ലീഡ് നില ഉയരുന്നു;  20,000 കടന്നു

By Team Member, Malabar News
mm mani about Wildlife disturbance;
എംഎം മണി
Ajwa Travels

തിരുവനന്തപുരം : ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്‌ഥാനാർഥി എംഎം മണിയുടെ ലീഡ് 20000 കടന്നു. 23,301 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോൾ എംഎം മണി മുന്നേറുന്നത്. യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌റ്റിയെ പിന്നിലാക്കിയാണ് ഇടത് മുന്നേറ്റം. നിലവിൽ ഇടുക്കി ജില്ലയിൽ മൂന്നിടങ്ങളിൽ എൽഡിഎഫ് മുന്നേറുകയാണ്.

സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ എൽഡിഎഫ് 91 സീറ്റുകളിൽ മുന്നേറുകയാണ്. 46 മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. അതേസമയം തന്നെ സംസ്‌ഥാനത്ത് 3 മണ്ഡലങ്ങളിൽ എൻഡിഎയും ലീഡ് നേടി മുന്നേറുകയാണ്.

Read also : മട്ടന്നൂരില്‍ ശൈലജ ടീച്ചർ മുന്നേറുന്നു; 12000 കടന്ന് ലീഡ് നില

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE