മലപ്പുറത്തെ ലീഗ് നേതൃയോഗം; തുടർസമരങ്ങൾ പ്രഖ്യാപിച്ചു- 27ന് കളക്റ്ററേറ്റ് മാർച്ച്

By Trainee Reporter, Malabar News
muslim league-maha-rally
Representational Image
Ajwa Travels

മലപ്പുറം: വഖഫ് നിയമന വിഷയത്തിൽ മുസ്‍ലിം ലീഗ് തുടർ സമരത്തിന് ഒരുങ്ങുന്നു. ഈ മാസം 27ന് കളക്റ്ററേറ്റിലേക്ക് മാർച്ച് നടത്തും. നിയമസഭ ചേരുമ്പോൾ മാർച്ചും പഞ്ചായത്തുകളിൽ രാപ്പകൽ സമരവും നടത്തും. ഇന്ന് മലപ്പുറത്ത് ചേർന്ന നേതൃയോഗത്തിലാണ് സമര പരിപാടികൾ ആസൂത്രണം ചെയ്‌തത്‌.

മുഖ്യമന്ത്രി പിണറായി വിജയൻ സമസ്‌ത നേതാക്കളെ ചർച്ചക്ക് വിളിപ്പിച്ചത് കബളിപ്പിക്കാനെന്നും ചർച്ച തന്നെ വലിയ പ്രഹസനമാണെന്നും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിട്ട വിഷയത്തിൽ കോഴിക്കോട് നടത്തിയ റാലി വൻ വിജയമായിരുന്നുവെന്നാണ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്. ശക്‌തമായ തുടർസമരങ്ങൾ സർക്കാരിനെതിരെ വേണമെന്ന നിലപാടിലാണ് നേതൃത്വം.

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി പഠിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടും യോഗം വിലയിരുത്തി. മുഖ്യമന്ത്രി വാക്കാൽ നൽകിയ ഉറപ്പിനപ്പുറം സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും രണ്ടാം ഘട്ട സമരത്തിന്റെ ആവശ്യകതയായി ലീഗ് വിലയിരുത്തുന്നു. നിയമസഭ പാസാക്കിയ നിയമം സഭയിൽ തന്നെ പിൻവലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. സമസ്‌ത അടക്കം എല്ലാ മുസ്‍ലിം സംഘടനകൾക്കും സ്വീകാര്യമായ രീതിയിലുള്ള രണ്ടാം ഘട്ട സമരമാണ് ലീഗ് നേതൃത്വത്തിന്റെ ലക്ഷ്യം.

Most Read: തീപിടുത്തം; നിയമലംഘനം കണ്ടെത്തിയാൽ ആക്രിക്കടയ്‌ക്ക് എതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE