പട്ടാമ്പിയിൽ ഇടത് ഭരണം; കോൺഗ്രസ്‌ വിമതരുടെ പിന്തുണ

By Staff Reporter, Malabar News
malabarnews-pattambi-municipality
Ajwa Travels

പാലക്കാട്: പട്ടാമ്പി നഗരസഭാ ഭരണം ഇടതുപക്ഷത്തിന്. ആറ് കോണ്‍ഗ്രസ് വിമതര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇക്കുറി പട്ടാമ്പിയിൽ ഭരണം ഇടതിന് ലഭിക്കുമെന്ന് ഉറപ്പായി. ഡിസിസി പ്രസിഡണ്ടിനേറ്റ തിരിച്ചടിയാണ് തങ്ങളുടെ വിജയമെന്ന് വിമത നേതാവ് ടിപി ഷാജി പറഞ്ഞു. ഒരു ഉപാധിയുമില്ലാതെ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് ടിപി ഷാജി പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് ടിപി ഷാജി ‘വി ഫോര്‍ പട്ടാമ്പി’ എന്ന പേരില്‍ ആറ് പേരെ ഒപ്പം ചേര്‍ത്ത് മൽസരിക്കാൻ തീരുമാനം എടുക്കുകയായിരുന്നു. ഈ വാര്‍ഡുകളില്‍ ആദ്യം സ്‌ഥാനാർഥികളെ നിര്‍ത്തുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചെങ്കിലും അവസാനം കോൺഗ്രസ് വിമതർക്ക് പിന്തുണ നല്‍കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ഒരു ഉപാധിയുമില്ലാതെ ഇടതുപക്ഷത്തെ പിന്തുണക്കാൻ ടിപി ഷാജിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചിരുന്നുവെന്നും കോണ്‍ഗ്രസുമായി യാതൊരു ബന്ധത്തിനില്ലെന്നും ടി.പി. ഷാജി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read Also: സുരേന്ദ്രനെ തള്ളി ഒ രാജഗോപാൽ; തോൽവിക്ക് കാരണം വോട്ട് മറിച്ചതല്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE