ഡെൽഹി: മദ്യനയ കേസിൽ സിബിഐ അറസ്‌റ്റ് ചോദ്യം ചെയ്‌ത് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് വൈകിട്ട് 3.50ന് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് പരിഗണിക്കും. ഞായറാഴ്‌ച രാത്രി 7.15ന് അറസ്‌റ്റ് രേഖപ്പെടുത്തിയ സിബിഐ, ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് മനീഷ് സിസോദിയയെ റോസ് അവന്യൂവിലെ കോടതിയിൽ ഹാജരാക്കിയത്.
തുടർന്ന്, വിശദമായ ചോദ്യം ചെയ്യൽ സിബിഐ ആവശ്യപ്പെട്ടതോടെ മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്‌റ്റഡിയിൽ വിടുകയായിരുന്നു. ചർച്ചകളിലൂടെയാണ് മദ്യനയം തീരുമാനിച്ചതെന്നും ഗൂഢാലോചന ഇല്ലെന്നും സിസോദിയയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വി വാദിച്ചിരുന്നു.
എന്നാൽ, ഗൂഢാലോചന വാദത്തിൽ ഉറച്ചു നിൽക്കുന്ന സിബിഐ, നേരത്തെ അറസ്‌റ്റിലായ പ്രതികൾക്കൊപ്പം സിസോദിയയെ ചെയ്യേണ്ടതുണ്ടെന്ന് വ്യക്‌തമാക്കി. ഇതോടെയാണ്, മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്‌റ്റഡിയിൽ വിട്ടത്. മാർച്ച് നാല് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും കോടതിയിൽ ഹാജരാക്കണം.
Most Read: ലൈഫ് മിഷൻ കോഴക്കേസ്; സഭയിൽ വാക്‌പോര്; അടിയന്തിര പ്രമേയത്തിന് അനുമതിയില്ല