വയനാട് : ജില്ലയിൽ തമിഴ്‌നാട്ടിൽ നിന്നും മദ്യം കടത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. 8,000 രൂപ വില വരുന്ന മദ്യമാണ് എക്‌സൈസ് ഉദ്യോഗസ്‌ഥർ പിടികൂടിയത്. സംഭവത്തിൽ അരപ്പറ്റ കല്ലൂങ്കൽ വീട്ടിൽ സുകുമാരൻ(45) ആണ് അറസ്‌റ്റിലായത്. ഇയാളെ ജില്ലയിലെ ചിത്രഗിരിയിൽ നിന്നുമാണ് എക്‌സൈസ് സംഘം പിടികൂടിയത്.
മദ്യം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്‌സൈസ് സംഘം വാഹനപരിശോധന നടത്തിയത്. തമിഴ്‌നാട്ടിൽ നിന്നും ബൈക്കിലാണ് ഇയാൾ മദ്യം കടത്തിയത്. തുടർന്ന് നാട്ടിൽ ആവശ്യക്കാർക്ക് മൂന്നിരട്ടി വിലയിലാണ് മദ്യം വിൽക്കുന്നതെന്നും എക്‌സൈസ് സംഘം വെളിപ്പെടുത്തി.
Read also : കോവിഡ് ചികിൽസാ നിരക്ക് ഉടൻ ഏകീകരിക്കണം; സർക്കാരിനോട് ഹൈക്കോടതി