ലോക്‌സഭാ തിരഞ്ഞെടുപ്പ്; വിധിയെഴുതാൻ ഇത്തവണ 96.88 കോടി വോട്ടർമാർ

കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി വോട്ടർമാരാണ് ഇക്കുറി കൂടുതലുള്ളത്.

By Trainee Reporter, Malabar News
MalabarNews_Vote
Rep. Image
Ajwa Travels

ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്‌റ്റർ ചെയ്‌ത വോട്ടർമാരുടെ കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുവരെ 96.88 കോടി വോട്ടർമാരാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതെന്ന് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി വോട്ടർമാരാണ് ഇക്കുറി കൂടുതലുള്ളത്.

18-29 പ്രായപരിധിയിലുള്ള രണ്ടുകോടിയിലധികം പേരാണ് ഇത്തവണ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ആകെയുള്ള വോട്ടർമാരിൽ കൂടുതൽ പുരുഷ വോട്ടർമാരാണ്. 49.72 കോടി പുരുഷ വോട്ടർമാരും 47.15 കോടി വനിതാ വോട്ടർമാരുമാണുള്ളത്. 18-29 വയസിലുള്ള 1,84,81,160 വോട്ടർമാരും 20-29 വയസിലുള്ള 19,74,37,160 വോട്ടർമാരുമാണുള്ളത്.

അതേസമയം, ജമ്മു കശ്‌മീരിലെയും അസമിലെയും വോട്ടർപട്ടിക പുതുക്കലും വിജയകരമായി പൂർത്തിയാക്കിയതായി കമ്മീഷൻ അറിയിച്ചു. ജമ്മു കശ്‌മീരിൽ ആകെ 86,94,992 വോട്ടർമാരും അസമിൽ 2,43,01,960 വോട്ടർമാരുമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാനിരിക്കേയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പുറത്തുവിട്ടത്.

Most Read| ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE