മുൻ ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരൻ ഹരിചന്ദ് അന്തരിച്ചു

By Team Member, Malabar News
Long Distance Runner Hari Chand Died
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയുടെ മുൻ ദീർഘദൂര ഓട്ടക്കാരൻ ഒളിമ്പ്യൻ ഹരിചന്ദ്(69) അന്തരിച്ചു. ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. രാജ്യത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായികതാരമാണ് ഹരിചന്ദ്. കൂടാതെ അദ്ദേഹം 1978ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ 5000, 10000 മീറ്ററുകളിൽ രണ്ട് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയ താരം കൂടിയാണ്.

1976ലെ മോണ്ട്‌റിയല്‍ ഒളിമ്പിക്‌സില്‍ 10000 മീറ്ററിലെ രണ്ടാം ഹീറ്റ്‌സ് 28:48:72 സമയത്തില്‍ ഫിനിഷ് ചെയ്‌ത്‌ ഹരിചന്ദ് നേടിയ ദേശീയ റെക്കോഡ് 32 വർഷങ്ങൾക്ക് ശേഷം മാത്രമാണ് തകർക്കപ്പെട്ടത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേന്ദ്ര സിങ്ങാണ് ഈ റെക്കോഡ് തകര്‍ത്തത്. കൂടാതെ ഹരിചന്ദിന്റെ മരണം ഇന്ത്യന്‍ കായികരംഗത്തിന് തീരാനഷ്‌ടമാണെന്ന് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും നീന്തല്‍ താരവുമായ ഖജന്‍ സിങ് വ്യക്‌തമാക്കി.

Read also: തിരുവനന്തപുരം-ഗുജറാത്ത്; പുതിയ വിമാന സർവീസുമായി ഇൻഡിഗോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE