തിരുവനന്തപുരം-ഗുജറാത്ത്; പുതിയ വിമാന സർവീസുമായി ഇൻഡിഗോ

By Team Member, Malabar News
New Indigo Service From Thiruvananthapuram To Gujarat
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഗുജറാത്തിലേക്ക് പുതിയ സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ. ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് 16ആം തീയതി മുതലാണ് ഇൻഡിഗോ പുതിയ സർവീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സർവീസ്.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് രാവിലെ 5 മണിക്ക് യാത്ര തുടങ്ങുന്ന സർവീസ് മുംബൈ വഴി 9.10ന് അഹമ്മദാബാദിൽ എത്തും. തുടർന്ന് അവിടെ നിന്നും വൈകിട്ട് 5.25ന് തിരിച്ച് രാത്രി 9.35ന് തിരുവനന്തപുരത്ത് എത്തും. നേരത്തേ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് വിമാനം മാറിക്കയറിയാണ് യാത്രക്കാർ അഹമ്മദാബാദിലേക്കും തിരിച്ചും യാത്ര ചെയ്‌തിരുന്നത്‌.

നേരിട്ട് പുതിയ സർവീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം 6 മണിക്കൂറിൽ നിന്നും 4 മണിക്കൂർ ആയി കുറയും. കൂടാതെ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് ഗുജറാത്തിലേക്കും ഗുജറാത്തിൽ നിന്ന് കേരളത്തിലേക്കും ഉള്ള വിനോദസഞ്ചാരികൾക്കും ഈ സർവീസ് പ്രയോജനപ്പെടും.

Read also: സംരക്ഷണത്തിന് പോലീസ് വേണ്ട ഇഡി മതി; ഹരജി പിൻവലിച്ച് സ്വപ്‌ന സുരേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE