സംരക്ഷണത്തിന് പോലീസ് വേണ്ട ഇഡി മതി; ഹരജി പിൻവലിച്ച് സ്വപ്‌ന സുരേഷ്

By Team Member, Malabar News
Swapna Suresh Seeks ED Protection Instead of Police Protection In High Court
Ajwa Travels

എറണാകുളം: പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹരജി പിൻവലിച്ചു. അതേസമയം പോലീസ് സുരക്ഷക്ക് പകരം ഇഡി സംരക്ഷണം നൽകണമെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്‌തമാക്കി. എന്നാൽ തങ്ങൾക്ക് പോലും സുരക്ഷ ഇല്ലെന്നാണ് ഇഡി അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.

നിലവിൽ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന്റെ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ച് എഡിജിപി ഷെക്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. ക്രൈം ബ്രാഞ്ചിന്റെ ആസ്‌ഥാനത്താണ് നിലവിൽ യോഗം ചേരുന്നത്.

എഡിജിപിയുടെ നേതൃത്വത്തിൽ 12 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. സ്വപ്‌നയുടെ മൊഴിക്ക് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് സർക്കാർ പ്രത്യേക സംഘത്തിന് നൽകിയ നിർദ്ദേശം. ഓരോ ഉദ്യോഗസ്‌ഥരുടെയും ഉത്തരവാദിത്തം സംബന്ധിച്ച് യോഗത്തിൽ തീരുമാനമുണ്ടാകും.

Read also: ചോദ്യം ചെയ്യൽ പൂർത്തിയായി; രാഹുൽ ഗാന്ധി മടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE