‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു

By Siva Prasad, Special Correspondent (Film)
  • Follow author on
‘Made in Caravan’; First Look poster Released
Ajwa Travels

പ്രവാസികളുടെ ജീവിതം പ്രമേയമാക്കി, പൂർണമായും ഗള്‍ഫ് പാശ്‌ചാത്തലത്തില്‍ ചിത്രീകരിച്ചമെയ്‌ഡ് ഇന്‍ ക്യാരവാന്‍ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ദുബായ്, അബുദാബി, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തീകരിച്ച മെയ്‌ഡ് ഇന്‍ ക്യാരവാന്‍ ഒക്‌ടോബർ അവസാനത്തോടെ റിലീസ് ചെയ്യും.

‘Made in Caravan’; First Look poster Released

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി, സൗബിൻ സാഹിർ, സണ്ണി വെയ്‌ൻ, നാദിർഷ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, അജു വർഗീസ്, രമേശ് പിഷാരടി, വിപിൻ ജോർജ്, മിയ ജോർജ്‌, ആന്റണി പെപ്പെ, ആനുശ്രീ, ആത്‌മീയ രാജൻ തുടങ്ങിയ മലയാളത്തിന്റെ താരങ്ങളും പ്രമുഖ സാങ്കേതിക പ്രവർത്തകരുമാണ് മെയ്‌ഡ് ഇന്‍ ക്യാരവാന്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ അവരവരുടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ റിലീസ് ചെയ്‌തത്‌.

കേരളം പോലെ വിവിധ ദേശങ്ങളില്‍ പ്രവാസികളായി കഴിയുന്നതില്‍ ഇത്രയും ദീര്‍ഘമായ പാരമ്പര്യമുള്ളവരുടെ ഒരു ദേശവും സമൂഹവും ലോകത്ത് തന്നെ വേറെ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഒട്ടനവധി പ്രവാസി ജീവിതങ്ങളെ അടിസ്‌ഥാനമാക്കിയുള്ള സിനിമകള്‍ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. ഇവയിൽ പലതും സിനിമാ പ്രേമികള്‍ ഇരുകൈയും നീട്ടി ഏറ്റെടുത്തവയാണ്.

‘Made in Caravan’; Annu Antony
അന്നു ആന്റണി

മെയ്‌ഡ് ഇന്‍ ക്യാരവാന്‍ പറയുന്നതും പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ്. എന്നാൽ ഇന്നുവരെ മറ്റാരും പറയാത്ത ഒരു കഥയെ വളരെ വ്യത്യസ്‌തമായ സംവിധാന ശൈലിയിൽ അവതരിപ്പിക്കുകയാണ് നവാഗതനായ ജോമി കുര്യാക്കോസ് എന്ന സംവിധായകൻ.

സിനിമയുടെ വേറിട്ട ശൈലി വ്യക്‌തമാക്കുന്ന കാസ്‌റ്റിങിൽ അന്താരാഷ്‍ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, ജെന്നിഫർ, നസ്സഹ, എൽവി സെന്റിനോ എന്നിവരും അണിനിരക്കുന്നുണ്ട്. പുതുമുഖം പ്രിജിൽ ആണ് കേന്ദ്ര കഥാപാത്രമാകുന്നത്. ആനന്ദം ഫെയിം അന്നു ആന്റണി നായികയുമാകുന്ന ചിത്രത്തിൽ ആൻസൻ പോൾ, മിഥുൻ രമേഷ് തുടങ്ങിയ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്.

‘Made in Caravan’; Prijil
പ്രിജിൽ

സിനിമ കഫേ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്‍ജു ബാദുഷയാണ് ചിത്രം നിർമിക്കുന്നത്. കോവിഡ് കാലത്ത് പൂർണമായും ഗൾഫ് പാശ്‌ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻ ജോമി കുര്യാക്കോസ് തന്നെയാണ് നിർവഹിക്കുന്നത്. ഒക്‌ടോബറിൽ റിലീസ് തീരുമാനിച്ചുകൊണ്ട് പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ അണിയറയിൽ നടക്കുകയാണ്.

‘Made in Caravan’; Anson Paul
ആൻസൻ പോൾ

പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബികെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് സംഗീതം നൽകുന്നു. ഷിജു എം ഭാസ്‌കർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

‘Made in Caravan’; Prijil
മെയ്‌ഡ് ഇന്‍ ക്യാരവാനിൽ പ്രിജിൽ

എഡിറ്റിങ്: വിഷ്‌ണു വേണുഗോപാൽ, പ്രൊജക്‌ട് ഡിസൈനർ: പ്രിജിൻ ജയപ്രകാശ്, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, വസ്‌ത്രാലങ്കാരം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെആർ (സപ്‌ത), സ്‌റ്റിൽസ്: ശ്യാം മാത്യു എന്നിവരും വാർത്താ പ്രചരണം നിർവഹിക്കുന്നത് പി ശിവപ്രസാദുമാണ്.

Most Read: അന്താരാഷ്‌ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്രം നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE