ഗള്‍ഫ് പശ്‌ചാത്തലത്തിൽ അന്നുവിന്റെ ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’; ചിത്രീകരണം 28 മുതൽ

By Staff Reporter, Malabar News
made in caravan movie
Ajwa Travels

‘ആനന്ദം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ അന്നു ആന്റണി കേന്ദ്രകഥാപാത്രമായി എത്തുന്ന ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 28ന് ദുബായില്‍ ആരംഭിക്കും. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‌ജു ബാദുഷ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജോമി കുര്യാക്കോസാണ്.

പൂർണ്ണമായും ഗള്‍ഫ് പശ്‌ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളിത്തിലെ പ്രമുഖ താരങ്ങൾക്ക് പുറമേ നിരവധി അന്താരാഷ്‌ട്ര താരങ്ങളും അണിനിരക്കുന്നു. ഏറെ നാളുകൾക്ക് ശേഷമുള്ള അന്നുവിന്റെ മടങ്ങിവരവ് കൂടിയാണ് ഈ ചിത്രം. പ്രശസ്‌ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

നേരത്തെ ലാല്‍ജോസിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ‘മ്യാവൂ’ എന്ന സിനിമയുടെ ചിത്രീകരണവും ഗൾഫിൽ വെച്ച് നടന്നിരുന്നു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് ശേഷം ദുബായില്‍ എത്തുന്ന ഷൂട്ടിംഗ് സംഘമാണ് ‘മെയ്ഡ് ഇന്‍ ക്യാരവാന്റേ’ത്.

Read Also: പരമ്പര നേടാൻ ഇന്ത്യ; രണ്ടാം മൽസരത്തിലും ടോസ് ഇംഗ്ളണ്ടിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE