പരമ്പര നേടാൻ ഇന്ത്യ; രണ്ടാം മൽസരത്തിലും ടോസ് ഇംഗ്ളണ്ടിന്

By Staff Reporter, Malabar News
India v England
Representational Image
Ajwa Travels

പൂനെ: ടെസ്‌റ്റ്, ടി-20 പരമ്പരകളിൽ നേട്ടം ആവർത്തിക്കാൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് രണ്ടാം ഏകദിനത്തിലും ടോസ് നഷ്‌ടം. ടോസ് നേടിയ ഇംഗ്ളണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർ ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. കഴിഞ്ഞ മൽസരത്തിൽ കൈവിരലിന് പൊട്ടലേറ്റ ഇയാൻ മോർഗന് പകരം ബട്‍ലർ ഇംഗ്ളണ്ടിനെ നയിക്കും. ഇന്ത്യൻ നിരയിൽ പരുക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്കു പകരം ഋഷഭ് പന്ത് ടീമിലെത്തി. സൂര്യകുമാർ യാദവ് അരങ്ങേറ്റ ഏകദിനത്തിന് ഇനിയും കാത്തിരിക്കണമെന്ന് ഉറപ്പായി.

ഇംഗ്ളണ്ട് നിരയിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ആദ്യ മൽസരം 66 റൺസിന് ജയിച്ച ഇന്ത്യക്ക് രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യം മാത്രമാണുള്ളത്. ഇംഗ്ളണ്ട് ആവട്ടെ സമ്പൂർണ തോൽവിയെന്ന നാണക്കേട് ഒഴിവാക്കാനാണ് പൊരുതുന്നത്. ഇന്ത്യൻ നിരയിൽ കഴിഞ്ഞ മൽസരത്തിൽ അരങ്ങേറ്റം കുറിച്ച കൃണാൽ പാണ്ഡ്യ, പ്രസീദ് കൃഷ്‌ണ എന്നിവർ ടീമിലെ സ്‌ഥാനം നിലനിർത്തി.

Read Also: തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാം ഘട്ടത്തിനായി രാഹുൽ ഗാന്ധി പാലക്കാട് എത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE