താണ്ഡവിനെതിരെ നിയമ നടപടിയെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

By Syndicated , Malabar News
action against tandav web series
Ajwa Travels

ഭോപ്പാല്‍: ആമസോണ്‍ പ്രൈം വെബ് സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഹിന്ദു മതവിഭാഗത്തെ അപമാനിച്ചതിനാണ് സിരീസിനെതിരെ നടപടി എടുക്കുന്നതെന്ന്  മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്താനും തങ്ങളുടെ ദേവതകളെ അപമാനിക്കാനും ആര്‍ക്കും അവകാശമില്ലെന്നും അത്തരം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും ഉള്ളടക്കം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും  താണ്ഡവ് ടീം പ്രസ്‌താവനയില്‍ വ്യക്‌തമായിരുന്നു.

Read also: സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE