കോഴിക്കോട്: പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പ്രസ്താവന ഇറക്കിയതിന് പിന്നാലെ പ്രതികരണവുമായി പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദ്നി. ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതെ ഇരുന്നിട്ടില്ലെന്നും, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഭാരമേൽപിക്കുന്നത് അല്ലാഹുവിനെ ആണെങ്കില്‍ ഒരിക്കലും ദുഖിക്കേണ്ടി വരില്ല എന്നും പോസ്റ്റിലൂടെ മഅദ്നി പറയുന്നു.
സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലുമാണ് പൂന്തുറ സിറാജിനെ പുറത്താക്കാന്‍ പിഡിപി തീരുമാനം എടുത്തത്. തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്കവിളാകം ഡിവിഷനില്‍ നിന്ന് ഇടതു സ്ഥാനാര്‍ഥിയായി പൂന്തുറ സിറാജ് മല്‍സരിക്കുമെന്നാണ് സൂചന.
Read also: പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കിയെന്ന് നേതൃത്വം