കങ്കണ റണൗട്ടിന്റെ വസതി പൊളിക്കരുതെന്ന് ഹൈകോടതി

By Trainee Reporter, Malabar News
Ajwa Travels

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ വസതി പൊളിക്കരുതെന്ന് മഹാരാഷ്‌ട്ര ഹൈകോടതി. വസതി പൊളിക്കുന്നതിനായി ബ്രിഹാൻ മുംബൈ കോർപ്പറേഷൻ നൽകിയ നോട്ടീസ് ഹൈകോടതി റദ്ദാക്കി. കങ്കണയുടെ വസതിയുടെ നിർമാണം ക്രമപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. ബിഎംസി പൊളിച്ച വസതിയുടെ ഭാഗങ്ങൾ കങ്കണക്ക് വീണ്ടും നിർമിക്കാം. കെട്ടിടം പൊളിച്ചത് കാരണം ഉണ്ടായ നഷ്‌ടം വിശദമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

ബ്രിഹാൻ മുംബൈ കോർപ്പറേഷൻ പൗരാവകാശം ലംഘിക്കുകയാണ് ചെയ്‌തത്‌. കെട്ടിടം പൊളിക്കാൻ ബിഎംഎംസിക്ക് അവകാശമില്ല, കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ സെപ്‌റ്റംബറിലാണ് കങ്കണയുടെ വസതി പൊളിക്കാൻ കോർപ്പറേഷൻ ഉത്തരവിട്ടത്. കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് കങ്കണ കോടതിയെ സമീപിക്കുകയായിരുന്നു. കെട്ടിടം പൊളിക്കാനുള്ള ഉത്തരവ് കോടതി സ്‌റ്റേ ചെയ്‌തിരുന്നു.

Read also: ‘കോവിഡ് വാക്‌സിൻ സ്വീകരിക്കില്ല, അതെന്റെ അവകാശം’; ബ്രസീൽ പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE