വിലകുറച്ചു, ഓഫറുകൾ പ്രഖ്യാപിച്ചു; മത്സരം ശക്തമാക്കാനൊരുങ്ങി മഹീന്ദ്ര

By Desk Reporter, Malabar News
Mahindra_2020 Aug 12
Ajwa Travels

വാഹനങ്ങളുടെ എണ്ണം കൂടിയതിനെത്തുടർന്നുണ്ടായ മത്സരത്തെ അതിജീവിക്കാൻ പുതിയ പരീക്ഷണങ്ങളുമായി മഹീന്ദ്രയുടെ എക്‌സ്‌യുവി 300. തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില കുറച്ചിരിക്കുകയാണ് മഹീന്ദ്ര. 70,000 രൂപ വരെയാണ് വില കുറഞ്ഞിരിക്കുന്നത്. മുമ്പ് 8.30 ലക്ഷത്തിലായിരുന്നു എക്‌സ്‌യുവി 300-ന്റെ വില ആരംഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ 7.95 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് എന്നാണ് റിപ്പോർട്ട്. അടിസ്ഥാന മോഡലായ W4-ന്റെ പെട്രോൾ മോഡലിന് 35,000 രൂപയും W6 വേരിയന്റിന് 17,000 രൂപയും വില കുറച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ വില കുറഞ്ഞിരിക്കുന്നത് ഉയർന്ന വേരിയന്റായ W8-നാണ്. ഈ വേരിയന്റിലെ പെട്രോൾ മോഡലിന് 70,000 രൂപയും ഡീസൽ മോഡലിന് 20,000 രൂപയുമാണ് കുറച്ചിരിക്കുന്നത്. W8 എഎംടി, W8(O) എഎംടി എന്നീ വേരിയന്റുകൾക്ക് യഥാക്രമം 20,000, 39,000 രൂപ കുറച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വിലക്കുറവിനു പുറമെ, നിരവധി ആനുകൂല്യങ്ങളും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. W4 ഡീസൽ പതിപ്പിന് 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും, 4500 രൂപയുടെ കോർപറേറ്റ് ആനുകൂല്യവും, 1550 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. പെട്രോൾ പതിപ്പിന് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. W6 പെട്രോൾ മോഡലിന് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. W8 ഡീസൽ മാനുവൽ/ എഎംടി മോഡലുകൾക്ക് 8100 രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. W8(O) പെട്രോൾ മോഡലിന് 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും കമ്പനി ഉറപ്പുനൽകുന്നുണ്ട്.
അതേസമയം, ഏതാനും വേരിയന്റുകളുടെ വില കമ്പനി ഉയർത്തിയിട്ടുമുണ്ട്. എക്‌സ്‌യുവി 300-ന്റെ അടിസ്ഥാന മോഡലിന്റെ ഡീസൽ പതിപ്പിന് 1000 രൂപ ഉയർത്തി. W6 ഡീസൽ വേരിയിന്റിന് 20,000 രൂപയും W6 ഡീസൽ എഎംടി വേരിയന്റിന് 21,000 രൂപയുമാണ് വില വർദ്ധിപ്പിച്ചത്.

(This is a demo news content for testing purposes)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE