മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ വ്യാഴാഴ്ച വിചാരണ പുനരാരംഭിക്കും. ഭോപാല്‍ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാകുര്‍, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് തുടങ്ങിയവര്‍ ഉള്‍പ്പടെ ഏഴു പ്രതികളോടും വ്യാഴാഴ്ച ഹാജരാകാന്‍ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പിആര്‍ സിത്രെ നിര്‍ദേശിച്ചു.
നേരത്തേ വിചാരണ കേട്ട ജഡ്ജി വിരമിച്ചതും ഇടക്ക് കോവിഡ് ബാധയുണ്ടായതും വിചാരണ മുടങ്ങാന്‍ കാരണമായിരുന്നു. ശേഷം സ്ഫോടനത്തില്‍ മരിച്ചയാളുടെ ബന്ധു നല്കിയ ഹരജി പരിഗണിച്ചാണ് വിചാരണ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
2008 സെപ്റ്റംബര്‍ 29 നാണ് മഹാരാഷ്ട്രയിലെ മാലേഗാവില്‍ ആറ് പേര് കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനം ഉണ്ടായത്. മാലേഗാവിലെ പള്ളിക്കടുത്ത് മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു അപകടം.
Read also: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക; ഇല്ലെങ്കില്‍ ആത്മഹത്യ; രാഷ്ട്രപതിക്ക് കത്തയച്ച് സന്യാസി