തിമിം​ഗലപ്പുറത്തേറി യുവാവിന്റെ സവാരി, ശ്വാസം അടക്കിപ്പിടിച്ച് കാണികൾ

By Desk Reporter, Malabar News
whale shark_2020 Aug 22

അബുദാബി: തിമിം​ഗലത്തിന്റെ മുതുകിൽ കയറി സൗദി യുവാവിന്റെ സാഹസിക യാത്ര. സൗദി അറേബ്യയിലെ തുറമുഖ ന​ഗരമായ യാൻബുവിലാണ് സംഭവം. യുവാവ് തിമിം​ഗല സ്രാവിന്റെ പുറത്തുകയറി സവാരി നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

സാകി അൽ സബാഹി എന്നയാളാണ് തിമിം​ഗല സ്രാവിന്റെ മുതുകിൽ കയറി സവാരി നടത്തിയത്. ഒരു ബോട്ടിൽ ഇയാൾ ഇരിക്കുന്നതും തിമിം​ഗല സ്രാവുകൾ നീന്തുന്നത് നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് ഒരു തിമിം​ഗല സ്രാവ് ബോട്ടിന് അടുത്തേക്ക് വരുമ്പോൾ ഇയാൾ വെള്ളത്തിലേക്ക് ചാടിയിറങ്ങുകയും തിമിം​ഗലത്തിന്റെ മുതുകിൽ കയറുകയുമായിരുന്നു. മുതുകിയിൽ കയറിയ യുവാവിനേയുംകൊണ്ട് തിമിം​ഗല സ്രാവ് നീന്തിപ്പോകുന്നതും വീഡിയോയിൽ കാണാം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അൽ സബാഹിയെ വിലക്കാൻ ശ്രമിക്കുന്നുണ്ട്. അതിന് താങ്കളെ വിഴുങ്ങാൻ സാധിക്കുമെന്നും ശ്രദ്ധിക്കണമെന്നും സുഹൃത്ത് മുന്നറിയിപ്പു നൽകുന്നതും വീഡിയോയിൽ ഉണ്ട്.

ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവാവിന്റെ സാഹസികതയെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തി. 14,000ത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE