ഭോപ്പാൽ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാൽസംഗം ചെയ്‌തയാളെ കൊലപ്പെടുത്തിയ പിതാവ് അറസ്‌റ്റിൽ. മധ്യപ്രദേശിലെ ഖാന്‍ഡ്വയിലാണ് സംഭവം. തന്റെ 14 വയസുള്ള മകളെ ബലാൽസംഗം ചെയ്‌തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി ശരീരത്തിന്റെ ഭാഗങ്ങള്‍ പുഴയിൽ എറിയുകയായിരുന്നു. 55 വയസുകാരനായ ത്രിലോക്ചന്ദ് എന്നയാളാണ് അറസ്‌റ്റിൽ ആയത്.
യുവാവിന്റെ ശരീരഭാഗങ്ങള്‍ അഞ്ചല്‍ നദിയില്‍ നിന്നാണ് ലഭിച്ചിരുന്നത്. വലിയ മൽസ്യങ്ങള്‍ മുറിക്കാനുപയോഗിക്കുന്ന കത്തികൊണ്ടാണ് ഇയാള്‍ കൊല നടത്തിയത്. മകളെ ബലാൽസംഗം ചെയ്‌തതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥന്‍ വിവേക് സിംഗ് പറഞ്ഞു. ബലാൽസംഗത്തിന് ഇരയായ കുട്ടിയുടെ അമ്മാവനും കൊലപാതകത്തിനായി ത്രിലോക്ചന്ദിനെ സഹായിച്ചെന്നാണ് പോലീസ് പറയുന്നത്.
ത്രിലോക്ചന്ദിനേയും ഇയാളുടെ ഭാര്യയുടെ സഹോദരനേയും പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. തെളിവെടുപ്പ് ഉൾപ്പടെയുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്‌ഥൻ വിവേക് സിംഗ് അറിയിച്ചു.
Most Read: തിരഞ്ഞെടുപ്പ് അടുത്താൽ സർക്കാർ സ്‌ത്രീ സൗഹൃദമാകും; പാർവതി തിരുവോത്ത്