തിരുവനന്തപുരത്ത് ‘മാംഗോ മുറി; ജാഫർ ഇടുക്കി, അർപ്പിത് കേന്ദ്ര കഥാപാത്രങ്ങൾ

By Siva Prasad, Special Correspondent (Film)
  • Follow author on
'Mango Muri' started in Trivandrum; Jafar Idukki and Arpit PR are lead
Ajwa Travels

ജാഫർ ഇടുക്കി, തിങ്കളാഴ്‌ച നിശ്‌ചയം ഫെയിം അർപ്പിത് പിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്‌ണു രവിശക്‌തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി.

ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് ആരംഭിച്ചു. ചടങ്ങിൽ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. പുതുമുഖം സ്വിയ ആണ് ചിത്രത്തിൽ നായികയാവുന്നത്. സംവിധായകന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്‌ണു രവിശക്‌തിയും കൂടി ചേർന്നാണ്.

ഇവരെ കൂടാതെ ശ്രീകാന്ത് മുരളി, റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, സിബി തോമസ്, അജിഷ പ്രഭാകരൻ, ലല്ലി അനാർക്കലി, നിമിഷ അശോകൻ, അഞ്‌ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്‌ട് പ്ളസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

സതീഷ് മനോഹറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: ഫോർ മ്യുസിക്‌സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്‌സര, പ്രൊഡക്ഷൻ കൺട്രോളർ: കല്ലാർ അനിൽ, ചമയം: ഉദയൻ നേമം, വസ്‌ത്രാലങ്കാരം: ശ്രീജിത്ത്‌ കുമാരപുരം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: അരുൺ ഉടുമ്പൻചോല എന്നിവരാണ് നിർവഹിക്കുന്നത്.

'Mango Muri' started in Trivandrum; Jafar Idukki and Arpit PR are lead

അസോസിയേറ്റ് ഡയറക്‌ടറായി ശരത് അനിൽ, സഹ സംവിധായകനായി അജ്‌മൽ & ശ്രീജിത്ത്‌ വിദ്യാധരനും എത്തുമ്പോൾ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ചുമതല ബിനീഷ് ഇടുക്കി നിർവഹിക്കും. ശബ്‌ദ സംവിധാനം: ചാൾസ്, പരസ്യകല: ശ്രീജിത്ത്‌ വിദ്യാധർ, പിആർഒ പി ശിവപ്രസാദ്, സ്‌റ്റിൽസ്: നൗഷാദ് കണ്ണൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE