സുപ്രീം കോടതിയിലേക്ക് മാർച്ച്; ഡോക്‌ടർമാർക്ക് എതിരെ പോലീസ് നടപടി

By Staff Reporter, Malabar News
doctors-protest-sc
Ajwa Travels

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പിജി നീറ്റ് കൗൺസിലിംഗ് വൈകുന്നതിൽ പ്രതിഷേധിച്ച് സമരം ചെയ്‌ത ഡോക്‌ടർമാർക്ക് എതിരെ പോലീസ് നടപടി. പ്രതിഷേധിച്ച സമരക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. സുപ്രീം കോടതിയിലേക്ക് മാർച്ചിന് ഒരുങ്ങവെയാണ് പോലീസ് നടപടി.

ഒരു വിഭാഗം ഡോക്‌ടര്‍മാരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. മറ്റുള്ളവർ പ്രതിഷേധവുമായി റോഡിൽ തുടരുകയാണ്. അതേസമയം പോലീസുകാർ ആക്രമിച്ചെന്നും ശരീരഭാഗങ്ങളില്‍ പിടിച്ചെന്നും വനിതാ ഡോക്‌ടർമാർ ആരോപിച്ചു.

ഡോക്‌ടര്‍മാര്‍ ഉപരോധിച്ച ഐടിഒയിലെ റോഡ് തുറന്ന് കൊടുത്തു. പ്രദേശത്ത് വലിയ സംഘര്‍ഷ സാധ്യതയാണുള്ളത്. നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ രാവിലെ മുതലാണ് ഡോക്‌ടർമാര്‍ തെരുവില്‍ പ്രതിഷേധം ആരംഭിച്ചത്. സ്‌ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.

Read Also: രാജ്യത്ത് മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിൽ; കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE