മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 74 പോയിന്റ് ഉയർന്ന് 61,297ലും നിഫ്റ്റി 29 പോയിന്റ് നേട്ടത്തിൽ 18,285ലുമാണ് വ്യാപാരം ആരംഭിച്ചത്. മൂന്നാംപാദ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണിയുടെ നീക്കമെങ്കിലും യുഎസ് ട്രഷറി ആദായത്തിലെ വർധനയും ബ്രാൻഡ് ക്രൂഡ് വിലയിലെ മുന്നേറ്റവും വിപണിയെ ബാധിച്ചേക്കാം.
വിദേശ നിക്ഷേപകർ വീണ്ടും രാജ്യത്തുനിന്ന് പിൻവാങ്ങുന്നതിന്റെ സൂചനകളുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച 1,598 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.
എച്ച്സിഎൽ ടെക്നോളജീസ്, ടൈറ്റാൻ കമ്പനി, ആക്‌സിസ് ബാങ്ക്, സിപ്ള തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലുമാണ്. ഓട്ടോ, ബാങ്ക് സൂചികകളാണ് സെക്‌ടറൽ സൂചികകളിൽ മുന്നിൽ. ഐടി, ഫാർമ സൂചികകൾ സമ്മർദ്ദത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യാഥാക്രമം 0.4 ശതമാനവും 0.6 ശതമാനവും നേട്ടത്തിലാണ്.
Read Also: കോവിഡ് വ്യാപനം; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും