മയിലാടുംകുന്ന് ഇക്കോ ടൂറിസം കേന്ദ്രം തുറക്കണമെന്ന് ആവശ്യം

By Trainee Reporter, Malabar News
Thodukkapp Ecotourism
Ajwa Travels

പാലക്കാട്: വനം വകുപ്പിന് കീഴിലുള്ള തൊടുക്കാപ്പ് മയിലാടുംകുന്ന് ഇക്കോ ടൂറിസം കേന്ദ്രം തുറക്കണമെന്ന് ആവശ്യം. നിലവിൽ ജില്ലയിലെ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും തുറന്നെങ്കിലും മയിലാടുംകുന്ന് മാത്രം ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. വനംവകുപ്പിന് കീഴിലുള്ള അമ്മിനിക്കാടി കൊടികുത്തിമല, കീഴൂർ എന്നിവിടങ്ങളെല്ലാം സന്ദർശകർക്കായി തുറന്ന് കൊടുത്തിരുന്നു.

തിരുവിഴാംകുന്ന് റേഞ്ചിൽപ്പെട്ട 29 ഏക്കർ വനപ്രദേശത്താണ് മയിലാടുംകുന്ന് ഇക്കോ ടൂറിസം കേന്ദ്രം സ്‌ഥിതിചെയ്യുന്നത്. തൊടുക്കാപ്പ് വനസംരക്ഷണ സമിതിക്കാണ് പരിപാലന ചുമതല. മുളങ്കാടിന് ഇടയിൽ ചെങ്കല്ല് കൊണ്ട് കെട്ടിയ കെട്ടിടങ്ങൾ, ഫോട്ടോ ഗ്യാലറി സെന്റർ, വനവിഭവ കേന്ദ്രം, ശുചിമുറി, കുട്ടികളുടെ പാർക്ക്, ഇക്കോ ടീ ഷോപ്പ് എന്നിവയാണ് കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ സംസ്‌ഥാനത്തെ എല്ലാ ടൂറിസം മേഖലകളും തുറന്നിരുന്നു. എന്നാൽ, തൊടുക്കാപ്പ് കേന്ദ്രം തുറക്കാനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല. കേന്ദ്രം എത്രയും പെട്ടെന്ന് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read Also: കോഴിക്കോട് മെഡിക്കൽ കോളേജിൽ ജലവിതരണം തടസപ്പെട്ടതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE