‘മിഷൻ സി’ നവംബർ 5ലേക്ക് മാറ്റി; തിയേറ്ററുകൾ സജ്‌ജമാകാനുള്ള കാത്തിരിപ്പ്

By Central Desk, Malabar News
'Mission C' excellent comment; A thrilling hour and a half
Ajwa Travels

കേരളത്തിൽ തിയേറ്ററുകള്‍ തുറന്നെങ്കിലും ആളില്ലാത്ത അവസ്‌ഥയാണ്‌. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സീറ്റുകളെങ്കിലും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനും, തിയേറ്ററിലേക്ക് ആളുകള്‍ സജീവമായി എത്താനും വേണ്ടിയാണ് കുറച്ചുദിവസത്തേക്ക് മിഷൻ സി റിലീസ് മാറ്റിയതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

ഇന്ന് തിയേറ്റർ തുറന്നെങ്കിലും വളരെമോശമായിരുന്നു കാണികളുടെ എണ്ണം. ആറു മാസത്തെ ഇടവേള കാണികളിൽ ഉണ്ടാക്കിയ മാനസിക അകലവും കോവിഡ് വ്യാപന സംശയവും ആസ്വാദകരെ തിയേറ്ററിലേക്ക് ആകർഷിക്കുന്നതിൽ നിന്ന് വിലക്കുന്നുണ്ട്. കുറച്ചുദിവസങ്ങൾക്കകം ഈ അവസ്‌ഥക്ക് മാറ്റമുണ്ടാകും. ഈ തിരിച്ചറിവ്, തിരക്ക് പിടിച്ചുള്ള റിലീസിൽ നിന്ന് പലനിർമാതാക്കളെയും പിന്തിരിപ്പിക്കുന്നുണ്ട്.

ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ, വെനം: ലെറ്റ് ദേർ ബി കാർണേജ്, മാർവൽ സ്‌റ്റുഡിയോ ചിത്രം ഷങ്ങ്-ചി ആൻഡ് ദി ലെഗന്റ് ഓഫ് ദ ടെൻ റിങ്‌സ് എന്നിവയാണ് തിയേറ്ററുകളിൽ ഇന്നെത്തിയത്. ശിവകാർത്തികേയൻ ചിത്രം ‘ഡോക്‌ടർ’ നാളെ റിലീസിനെത്തും. മലയാളത്തിൽ നിന്നും ആദ്യം റിലീസിനെത്തുന്ന ചിത്രം ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ, ഷീലു എബ്രഹാം എന്നിവരുടെ ‘സ്‌റ്റാർ’ ആണ്.
'Mission C' postponed to November 5രാമക്കൽമേട്, മൂന്നാർ, വാഗമൺ ഉൾപ്പെടുന്ന ഹൈറേഞ്ച് പശ്‌ചാത്തലമാക്കി വിനോദ് ഗുരുവായൂർ ഒരുക്കിയ റൊമാന്റിക് റോഡ് ത്രില്ല‍ർ മൂവി ‘മിഷൻ സി’ചിത്രീകരണ കാലംമുതൽ ആസ്വാദകർക്കിടയിൽ നിരന്തരം ചർച്ചചെയ്യപ്പെട്ട ചിത്രമാണ്. കാണികൾ തിയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്ന ചിത്രംകൂടിയാണ് മിഷൻ സി. സമ്പൂർണ ആക്ഷൻ ത്രില്ലർ മൂവിയായ മിഷൻ സി ഉണ്ടാക്കുന്ന തിയേറ്റർ എക്‌സ്‌പീരിയൻസ് വീടുകളിലെ ടിവിക്ക് നൽകാൻ കഴിയില്ല എന്നാണ് അണിയറ പ്രവർത്തകരും പറയുന്നത്.

അപ്പാനി ശരത്തും മീനാക്ഷിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഋഷി, കൈലാഷ്, മേജര്‍രവി, ബാലാജി ശര്‍മ്മ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ലോഹിതദാസ്, ജോഷി തുടങ്ങിയ സംവിധാന കുലപതികൾക്കൊപ്പം ഒന്നര ദശബ്‍ദത്തോളം വിവിധ നിലയിൽ പ്രവർത്തിച്ച വിനോദ് ഗുരുവായൂരിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ‘മിഷൻ സി’. അതുകൊണ്ടു തന്നെ പ്രേക്ഷക പ്രതീക്ഷയും ചെറുതല്ലാത്ത ചിത്രമാണ് ‘മിഷൻ സി’.

Most Read: ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE