മിഷൻ സി; ഷൂട്ടിനിടയിലെ അപകടസാധ്യതാ വീഡിയോ പങ്കുവച്ച് സംവിധായകൻ

By Staff Reporter, Malabar News
mission-c-movie-location
Ajwa Travels

മിഷൻ സി‘ സിനിമയുടെ ഷൂട്ടിനിടെ നടൻ കൈലാഷ് ഉൾപ്പെട്ട സാഹസിക രംഗത്തിലെ അപകടസാധ്യതാ വീഡിയോ പങ്കുവച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന റോപ്പ് പെട്ടെന്ന് പൊട്ടുകയും താരം ബസിൽ വന്നിടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.


അത്യന്തം അപകടകരമായ ഈ സാഹചര്യത്തിൽ നിന്നും കൈലാഷ് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് വിനോദ് ഗുരുവായൂർ സാക്ഷ്യപ്പെടുത്തുന്നു. അൽപം പുറകിൽ വച്ചാണ് റോപ്പ് പൊട്ടിയതെങ്കിൽ കൈലാഷിന്റെ ജീവന് തന്നെ ആപത്ത് പറ്റുമായിരുന്നു; വിനോദ് ഗുരുവായൂർ പറയുന്നു.

അതേസമയം, ഈ വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ മാദ്ധ്യമങ്ങളുടെ രീതിയെ കുറിച്ച് വ്യാപകമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നു വരുന്നത്. നടൻ കൈലാഷിന് കാര്യമായ അപകടം സംഭവിച്ചുവെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന തരത്തിലാണ് പല വാർത്തകളും പുറത്തുവന്നത്. വാർത്തകളെ വളച്ചൊടിക്കുന്ന രീതിക്കെതിരെ ശക്‌തമായ പ്രതിഷേധമാണ് ഉയരുന്നത്.

Read Also: അഭിമാനം, ആവേശം; വനിതാ ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യ സെമിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE