ദ്വീപിലെ മുസ്‌ലിം ജനതയെ ഒറ്റപ്പെടുത്താൻ ശ്രമം; പ്രഫുൽ പട്ടേലിനെതിരെ എംകെ സ്‌റ്റാലിൻ

By Syndicated , Malabar News
MK-Stalin
Ajwa Travels

ചെന്നൈ: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. ദ്വീപ് നിവാസികള്‍ക്ക് മേല്‍ ജനവിരുദ്ധ നയങ്ങൾ അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് അഡ്‌മിനിസ്‌ട്രേറ്റർ സ്വീകരിക്കുന്നതെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ തിരിച്ചു വിളിക്കണമെന്നും സ്‌റ്റാലിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

“അഡ്‌മിനിസ്‌ട്രേറ്റര്‍ ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ജനവിരുദ്ധ നിയമങ്ങള്‍ ബലപ്രയോഗത്തിലൂടെ നടപ്പാക്കാനും അവിടെ താമസിക്കുന്ന മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചുവിളിക്കുക. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്‌തി”- സ്‌റ്റാലിന്‍ ട്വീറ്റ് ചെയ്‌തു.

അതേസമയം, ലക്ഷ്വദ്വീപിൽ നിയമങ്ങളും സർക്കാർ നയങ്ങളും നടപ്പാക്കാനാണ് അഡിമിസ്ട്രേറ്ററുടെ ശ്രമെന്നും നിലവിൽ തിരികെ വിളിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

Read also: ബ്‌ളാക്ക് ഫംഗസ്; ഇന്ത്യയിൽ പ്രതിരോധ മരുന്നിന്റെ ഉൽപാദനം തുടങ്ങി; വില അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE