ടിപി വധത്തില്‍ പങ്കില്ലെന്ന് പറയാനാണ് എംഎം മണി ശ്രമിച്ചത്; കോടിയേരി

By Desk Reporter, Malabar News
MM Mani tried to say that he was not involved in the killing of TP; Kodiyeri
Ajwa Travels

തിരുവനന്തപുരം: കെകെ രമ എംഎൽഎക്ക് എതിരായ മുൻ മന്ത്രി എംഎം മണിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറയാനാണ് എംഎം മണി ശ്രമിച്ചത് എന്നാണ് കോടിയേരിയുടെ പ്രതികരണം.

നിയമസഭക്കുള്ളില്‍ നടന്ന സംഭവമായത് കൊണ്ട് സ്‌പീക്കറാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും കോടിയേരി വ്യക്‌തമാക്കി. ”എംഎം മണിയുടെ പ്രസംഗത്തില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ലെന്ന് സ്‌പീക്കർ പറഞ്ഞിട്ടുണ്ട്. നിയമസഭക്കുള്ളില്‍ നടന്ന സംഭവമായത് കൊണ്ട് സ്‌പീക്കറാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്‌തിട്ടില്ല. സ്‌പീക്കർ തീരുമാനിക്കട്ടെ. ചന്ദ്രശേഖരന്‍ കൊലയില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും പങ്കില്ലെന്നത് നേരത്തെ വ്യക്‌തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം വ്യക്‌തമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്,”- കോടിയേരി പറഞ്ഞു.

“സിപിഎമ്മിന് അങ്ങനെ കോടതിയൊന്നുമില്ല. ധീരജിന്റെ കൊലപാതകം കോണ്‍ഗ്രസ് നടത്തി. ആ കൊലപാതകം ആരുടെ, ഏത് ജഡ്‌ജിയുടെ വിധിയാണ്. ഏകപക്ഷീയമായി ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പോകുന്നത് ശരിയല്ല. ഡിസിസി പ്രസിഡണ്ടായിരുന്ന അബ്‌ദു ഖാദര്‍ കൊടുങ്ങല്ലൂര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസുകാര്‍ വെടിവച്ച് കൊന്നു. ഏത് കോണ്‍ഗ്രസ് ജഡ്‌ജിയുടെ വിധിയായിരുന്നു അത്. ഓരോ കേസിന് കോടതി ജഡ്‌ജി എന്ന് പറയുന്നത് നാട്ടില്‍ ഇതുവരെ കേള്‍ക്കാത്ത കാര്യമാണ്,”- കോടിയേരി കൂട്ടിച്ചേർത്തു.

Most Read:  ആള്‍ട്ട് ന്യൂസ് സ്‌ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE