തലയണക്കടിയിൽ വച്ച ഫോണിൽ നിന്ന് തീപടർന്ന് ഉറങ്ങിക്കിടന്ന ആൾക്ക് പൊള്ളലേറ്റു

By Desk Reporter, Malabar News
Mobile-Phone-Burn_
Representational Image
Ajwa Travels

കൊല്ലം: ഉറങ്ങുമ്പോൾ തലയണക്കടിയിൽ സൂക്ഷിച്ച മൊബൈൽ ഫോണിൽ നിന്ന് തീപടർന്ന് കൊല്ലത്ത് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു. കിടക്കയും തലയണയും കത്തി നശിച്ചു. പ്രയാർ കാർത്തികയിൽ മണികണ്‌ഠൻ എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്. ഇയാളെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാളെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം വീട്ടിലെത്തിയ ചന്ദ്ര ബാബു മൊബൈൽ ഫോൺ തലയണയുടെ അടിയിൽ വച്ച് ഉറങ്ങുകയായിരുന്നു. ചൂടുപിടിച്ച മൊബൈൽ ഫോണിൽ നിന്ന് തീ പിടിക്കുകയായിരുന്നു. മൊബൈൽ ഫോണിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് റിപ്പോർട്ട്.

Also Read:  മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; വ്യാജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE