മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; വ്യാജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

By Syndicated , Malabar News
Mullappalli Ramachandran_Malabar news
Ajwa Travels

വയനാട്: വയനാട്ടില്‍ പോലീസും മാവോയിസ്‌റ്റുകളും തമ്മില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച് കൊല്ലുന്നത് ഒന്നിനും പരിഹാരമല്ല. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ഏറ്റുമുട്ടലിനെ ശക്‌തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നിലാണ് മാവോയിസ്‌റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പ് നടന്നത്. ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. മൂന്ന് പേരുടെ ഒരു സംഘം ആണ് ആക്രമണം തുടങ്ങിയതെന്നും തിരിച്ചുള്ള വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നും പൊലീസ് പറയുന്നു. 35 വയസുള്ള പുരുഷനാണ് കൊല്ലപ്പെട്ടതെന്ന സൂചനകളുണ്ട്.

Read also: വയനാട്ടില്‍ പോലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE