നിഗൂഢതകൾ നിറച്ച് ‘ട്വല്‍ത് മാന്‍’ ട്രെയ്‌ലർ പുറത്ത്

By Film Desk, Malabar News
Ajwa Travels

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘ട്വല്‍ത് മാനി’ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാർ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുന്നത്.

സിനിമയുടെ റിലീസ് തീയതിയും ട്രെയ്‌ലറിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മെയ് 20ന് ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകർക്കരികിൽ എത്തുക. ഏറെ നിഗൂഢതകൾ നിറഞ്ഞാതായിരിക്കും ചിത്രമെന്ന് ഉറപ്പ് നൽകുന്നതാണ് ഇപ്പോൾ പുറത്തുവിട്ട ട്രെയ്‌ലർ.

24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രമെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്‍റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിൽ അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദന്‍, അനു മോഹൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹിറ്റ് ചിത്രം ‘ദൃശ്യം 2‘വിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ‘ട്വല്‍ത് മാന്‍’. കെആര്‍ കൃഷ്‌ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അനില്‍ ജോണ്‍സൺ ഈണം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സതീഷ് കുറുപ്പ് ആണ്.

Most Read: സന്തോഷ് ട്രോഫി താരം നൗഫലിന് വീടുനിർമിച്ച് നൽകാൻ ഡിവൈഎഫ്ഐ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE