തിരുവമ്പാടി: സന്തോഷ് ട്രോഫി ടൂർണമെന്റിൽ ആവേശകരമായ വിജയം നേടിയ കേരള ടീം അംഗം നൗഫലിന് വീടുനിർമിച്ച് നൽകാൻ ഒരുങ്ങി ഡിവൈഎഫ്ഐ. തിരുവമ്പാടി സ്വദേശിയായ നൗഫലിന് ഡിവൈഎഫ്ഐ വീട് നിർമിച്ച് നൽകുമെന്ന് സംസ്ഥാന പ്രസിഡണ്ട് വി വസീഫ് അറിയിച്ചു.
നൗഫലിനെ അനുമോദിക്കാനായി തിരുവമ്പാടിയിൽ നടത്തിയ പരിപാടിയിൽ വെച്ചാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപനം. ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമിക്കുന്നത്.
ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, ബ്ളോക്ക് പ്രസിഡണ്ട് ഇ അരുൺ, ട്രഷറർ ജാഫർ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.
Most Read: അമേഠിയിൽ നിന്നും ഓടിപ്പോകാൻ താൻ രാഹുലല്ല; സ്മൃതി ഇറാനി