അമേഠിയിൽ നിന്നും ഓടിപ്പോകാൻ താൻ രാഹുലല്ല; സ്‌മൃതി ഇറാനി

By Syndicated , Malabar News
smrithi-irani
Photo Courtesy: abp live
Ajwa Travels

കൽപ്പറ്റ: വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ എംപിയായ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. വയനാട്ടിലെ വിവധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിൽ പതിനായിരത്തോളം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ല. ജില്ലയിലെ വനവാസി മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിന് പരിഹാരമായി 2023ഓടെ എല്ലാ വനവാസി കോളനികളിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും ഗോത്ര വർഗക്കാർക്ക് ഭൂമി നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കി. ജില്ലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് കളക്‌ടറോടും, സാമൂഹ്യ നീതി വകുപ്പിനോടും വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മൽസരിക്കുമോ എന്ന ചോദ്യത്തിന് താൻ രാഹുൽ ഗാന്ധിയല്ലെന്നും അമേഠിയിൽ നിന്നും എങ്ങോട്ടും ഓടിപ്പോകില്ലെന്നും മന്ത്രി പറഞ്ഞു.

അമേഠിയിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് സ്‌മൃതി ഇറാനി. നേരത്തെ രാഹുൽഗാന്ധി പ്രതിനിധാനം ചെയ്‌ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്‌മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു. എന്നാൽ, കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മൽസരിച്ച രാഹുൽഗാന്ധി അമേഠിയിൽ പരാജയപ്പെട്ടിരുന്നെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്‌സഭാ അംഗമായി. ഡെൽഹിയിൽ സജീവമായി പ്രവർത്തിക്കുന്ന രാഹുൽഗാന്ധി വയനാട്ടിൽ ഇടയ്‌ക്ക് സന്ദർശനം നടത്താറുണ്ട്. അതിനാൽ തന്നെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ സന്ദർശനത്തിനും രാഷ്‌ട്രീയ പ്രാധ്യാനം ഏറെയാണ്.

Read also: ആരോഗ്യനില മോശം; നവാബ് മാലിക് ഐസിയുവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE