ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം; എസ്‌വൈഎസ്‌ സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് തുടക്കമായി

By Desk Reporter, Malabar News
SYS Circle's youth councils started
എസ്‌വൈഎസ്‌ സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകളുടെ മലപ്പുറം സോണ്‍ ഉൽഘാടനം സമസ്‌ത ജില്ലാസെക്രട്ടറി പി ഇബ്‌റാഹീം ബാഖവി നിര്‍വഹിക്കുന്നു
Ajwa Travels

മലപ്പുറം: ധാര്‍മിക യൗവനത്തിന്റെ സമരസാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ്‌ മലപ്പുറം സോണിന് കീഴിലെ സര്‍ക്കിള്‍ തല കൗണ്‍സിലുകള്‍ക്ക് തുടക്കമായി. മലപ്പുറം സോണ്‍ തല ഉൽഘാടനം മേല്‍മുറി പടിഞ്ഞാറെമുക്കില്‍ സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി നിര്‍വഹിച്ചു.

എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി സികെ ശക്കീര്‍ അരിമ്പ്ര വിഷയാവതരണം നടത്തി. എസ്‌വൈഎസ് ജില്ലാ ട്രൈനിംഗ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം, സോണ്‍ പ്രസിഡണ്ട് നജ്‌മുദ്ദീൻ സഖാഫി പൂക്കോട്ടൂര്‍, കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സര്‍ക്കിള്‍ പ്രസിഡണ്ട് അബ്‌ദുല്‍ അസീസ് ഫൈസി, പിപി മുജീബുറഹ്‌മാൻ വടക്കേമണ്ണ, എസ്എംഎ മലപ്പുറം മേഖലാ സെക്രട്ടറി കെ ഇബ്‌റാഹീം ബാഖവി, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ കൗണ്‍സിലിൽ പ്രസംഗിച്ചു.

മുസ്‌തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ് കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. പ്രകടനം, സിയാറത്ത്, പതാക ഉയര്‍ത്തല്‍, റിപ്പോര്‍ട്ട് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ തുടങ്ങിയ പരിപാടികളാണ് കൗണ്‍സിലിന്റെ ഭാഗമായി നടന്നത്. നേരത്തെ സോണ്‍ പരിധിയിലെ 69 യൂണിറ്റുകളില്‍ യൂത്ത് കൗണ്‍സില്‍ പൂര്‍ത്തിയാക്കിയിരുന്നു.

കുറുവ സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ മീനാര്‍കുഴിയില്‍ നടന്നു. പൂക്കോട്ടൂര്‍, കോഡൂര്‍, കൂട്ടിലങ്ങാടി എന്നീ സര്‍ക്കിള്‍ കൗണ്‍സിലുകള്‍ ഇന്ന് യഥാക്രമം മുണ്ടിതൊടിക, ചെമ്മങ്കടവ്, പെരിന്താറ്റിരി എന്നിവടങ്ങളിലും മലപ്പുറം സര്‍ക്കിള്‍ ഞായറാഴ്‌ച കുന്നുമ്മല്‍ വാദീസലാമിലും മക്കരപ്പറമ്പ് സര്‍ക്കിള്‍ ഈ മാസം 28ന് മുതീരിപ്പടിയിലും നടക്കും. മലപ്പുറം സോണ്‍ യൂത്ത് കൗണ്‍സിലും പ്രകടനവും അടുത്ത മാസം 12ന് കൂട്ടിലങ്ങാടിയില്‍ നടക്കും; ഭാരവാഹികൾ പത്രകുറിപ്പിൽ വ്യക്‌തമാക്കി.

Most Read: കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി ആത്‌മഹത്യ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE