ആത്‌മീയ സദസുകളുടെ നേതൃത്വത്തിന് കൂടുതൽ ഉത്തരവാദിത്വം അനിവാര്യം; ഹൈദറലി തങ്ങള്‍

By Desk Reporter, Malabar News
PMSA Pookoya Thangal Remembrance
Ajwa Travels

മലപ്പുറം: സമൂഹനൻമ ലക്ഷ്യംവച്ച് നടത്തുന്ന ആത്‌മീയ സദസുകൾക്ക് നേതൃത്വം നല്‍കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളരാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍.

സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ അനുസ്‌മരണവും ജില്ലയിലെ യൂണിറ്റ് തല മജ്‌ലിസുന്നൂര്‍ അമീറുമാരുടെ വാര്‍ഷിക സംഗമവും പാണക്കാട് മര്‍വ ഓഡിറ്റോറിയത്തില്‍ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ഇസ്‌ലാമിന്റെ പാരമ്പര്യത്തിലും പൈതൃകത്തിലും ഉറച്ച് നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ സമൂഹത്തെ രക്ഷപ്പെടുത്താനുള്ള പാരമ്പര്യ വഴിയിലൂടെ സഞ്ചരിക്കുകയും അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുകയും ചെയ്യുന്നവരാണ്. പൂര്‍വ്വീക കാലം മുതലേ പ്രയാസപ്പെടുന്നവര്‍ക്ക് സമാധാനത്തിന്റെ വഴി കാണിച്ച് കൊടുക്കാന്‍ ആത്‌മീയ സദസുകൾ സ്‌ഥാപിച്ചവരാണ് നമ്മുടെ മശായിഖുമാരും പിതാമഹൻമാരും. അവരുടെയെല്ലാം പാത പിന്തുടര്‍ന്ന് കൊണ്ട് നടത്തുന്ന ആത്‌മീയ സദസുകളെ ഭൗതിക ലക്ഷ്യത്തിലേക്ക് കൊണ്ടു പോകരുത്; ഹൈദറലി ശിഹാബ് തങ്ങള്‍ ഓർമപ്പെടുത്തി.

ലക്ഷ്യം തെറ്റിസഞ്ചരിക്കുന്നവര്‍ക്ക് ഇരുലോകത്തും വിജയം വരിക്കാനാകില്ല. സര്‍വ മേഖലകളിലും വ്യക്‌തിമുദ്ര പതിപ്പിച്ച പിഎംഎസ്എ പൂക്കോയ തങ്ങളുടെ മഹിത ജീവിതം സമൂഹം മാതൃകയാക്കണമെന്നും തങ്ങള്‍ പ്രവർത്തകരെ ഉൽബോധിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ശമീറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടിയില്‍ എസ്‌വൈഎസ്‌ ഈസ്ററ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.

പൂർണ്ണ വായനയ്ക്ക്

Most Read: ഒടിടി, സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ; മാർഗരേഖ പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE